മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേസ്. ബോ​ളി​വു​ഡ് സി​നി​മാ നി​ര്‍​മാ​താ​വ് ഇം​തി​യാ​സ് ഖ​ത്രി​യു​ടെ വീ​ട്ടി​ലും ഓ​ഫീ​സി​ലും എ​ന്‍​സി​ബിയുടെ റെ​യ്ഡ്. കൂടാതെ ഇം​തി​യാ​സി​നെ എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്യു​മെ​ന്നും റി​പ്പോ​ര്‍​ട്ടുകളുണ്ട് .മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി സ​വ​ര്‍​ബ​ന്‍ പോ​വാ​യി​ല്‍ നി​ന്നും പി​ടി​യി​ലാ​യ അ​ഖി​ത് കു​മാ​റി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ഖ​ത്രി​യു​ടെ പേ​ര് ഉ​യ​ര്‍​ന്നു​വ​ന്ന​ത്. അതെസമയം നടന്‍ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബന്ധപ്പെട്ട് ഉണ്ടായ വാ​ര്‍​ത്ത​ക​ളി​ലും നി​റ​ഞ്ഞ ആ​ളാ​ണ് ഇം​തി​യാ​സ് ഖ​ത്രി.