ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പേപ്പര്‍ പ്ലേറ്റ് നിര്‍മാണ യുണിറ്റില്‍ വന്‍ തീപിടിത്തം. ഡല്‍ഹി നരേലയിലെ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന നിര്‍മാണ യുണിറ്റിലാണ് തീ പിടിത്തമുണ്ടായത്. അളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ശനിയാഴ്ച്ച രാവിലെ 7.15ഒാടെയാണ് സംഭവം. കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. 33 ജീവനക്കാര്‍ അടങ്ങുന്ന അഗ്നിശമനസേനാ സംഘം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.