വാഷിംഗ്ടണ്‍:കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്ന് പഠനം.വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങള്‍ക്കകം തന്നെ ദുര്‍ബലമാകുന്നതായാണ് പഠനറിപ്പോര്‍ട്ട്.പുരുഷന്മാരിലാണ് അതിവേഗത്തില്‍ -പ്രതിരോധശേഷി കുറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമാണ് പ്രധാനമായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

5000 ഇസ്രയേല്‍ ആരോഗ്യപ്രവര്‍ത്തര്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ ഫലം ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഒഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.ഫൈസര്‍ വാക്‌സിനാണ് പഠനവിധേയമാക്കിയത്.രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറുമാസത്തിനകം തന്നെ കൊവിഡിനെ ചെറുക്കാന്‍ ശരീരത്തിന് കരുത്തുപകരുന്ന ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നു. ആരംഭത്തില്‍ കുത്തനെയും പിന്നീട് മിതമായ നിരക്കിലും ആന്റിബോഡിയുടെ അളവ് കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.