തിരുവനന്തപുരം: കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷ എം.എല്‍.എ ടിവി ഇബ്രാഹിം അവതരിപ്പിച്ച ബില്ലിനെതിരെയാണ് കെ.കെ.രമ രംഗത്ത്. ‘സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവരല്ല, അടുക്കള ജോലിക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയല്ല സഭ സ്ത്രീകളോട് നീതി കാണിക്കേണ്ടത്. അവര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്യാനും സ്വതന്ത്രമായി വരുമാനമുണ്ടാക്കാനും കഴിയും വിധം അടുക്കളയില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്’- കെ കെ രമ പറഞ്ഞു.

‘ഒരു പുസ്തകം വായിക്കാനോ, സ്വതന്ത്രമായി ചിന്തിക്കാനോ, ചെറു വിനോദങ്ങളില്‍ ഏര്‍പ്പാടന്‍ പോലും കഴിയാതെ അടുക്കള ജോലിയില്‍ കുടുങ്ങി കിടക്കുകയാണ് സ്ത്രീകള്‍. ക്ഷേമനിധി ഏര്‍പ്പെടുത്തി വീണ്ടും അവരുടെ തളച്ചിടുന്നതിനു പകരം പൊതുഅടുക്കള എന്ന പുരോഗമന ചിന്തയിലേക്കാണ് നമ്മുടെ നിയമസഭ എത്തിച്ചേരേണ്ടതുണ്ട്’- രമ കൂട്ടിചേര്‍ത്തു.