റോം: ഇറ്റാലിയന്‍ സേച്ഛാധിപതി ബെനറ്റോ മുസോളിനിയുടെ കൊച്ചുമകള്‍ക്ക് ഇറ്റലിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം. റോം മുന്‍സിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലാണ് റേച്ചല്‍ മുസോളിനി വിജയിച്ചത്.റേച്ചല്‍ മുസോളനി നേടിയത് 8264 വോട്ടുകളാണ്. ബെനറ്റോ മുസോളനിയുടെ നാലമത്തെ മകള്‍ റോമാനോ മുസോളനിയുടെ മകളാണ് റേച്ചല്‍.

തന്റെ രണ്ടാം പേര് നോക്കിയിട്ടല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്നും, തനിക്ക് ജനങ്ങള്‍ക്കായി പലതും ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് വോട്ട് ചെയ്ത് ജയിപ്പിച്ചതെന്നും റേച്ചല്‍ പറഞ്ഞു. പഠിക്കുന്ന കാലത്തെ തന്‍റെ പേര് ലക്ഷ്യം വച്ച്‌ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അത് മറികടന്ന് ഇപ്പോള്‍ കാണുന്ന വ്യക്തിയായി ഇവര്‍ വ്യക്തമാക്കുന്നു.