ലോകകപ്പ് യോഗ്യതാമത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച്‌ പരഗ്വായ്. മത്സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മത്സരത്തില്‍ മെസിക്ക് തിളങ്ങാന്‍ സാധിച്ചില്ല. മെസ്സിയെ വളരെ കൃത്യമായി പാരഗ്വയ് സംഘം പൂട്ടിയിട്ടു. മത്സരത്തില്‍ ലോതാരോ മാര്‍ട്ടിനസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അര്‍ജന്റീനയുടെ അറ്റാക്കിംഗിന്റെ തീവ്രത കുറച്ചു. പാരഗ്വായ് ഗോള്‍ കീപ്പറുടെ മികവും എടുത്ത് പറയുകയും വേണം.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീനയുടെ ഗോള്‍ കീപ്പറെ പാരഗ്വായ് വലിയ രീതിയില്‍ ആക്രമിച്ചു. മത്സരത്തിന്റെ എഴുപത് ശതമാനം ഗോള്‍ പൊസിഷന്‍ ലഭിച്ചിട്ടും അര്‍ജന്റീനയ്ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സ്‌കലോണിയുടെ കീഴില്‍ 23-ാം തോല്‍വിയറിയാത്ത മത്സരമായിരുന്നു ഇതെന്നതും പ്രത്യകത ആയിരിന്നു.