സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷയ്ക്കെത്തുന്ന ഉ​ദ്യോ​​ഗാ​ര്‍​ത്ഥിക​ള്‍​ക്കാ​യി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കി കെഎ​സ്‌ആ​ര്‍ടിസി. ഒക്ടോബര്‍ ​മാ​സം 10ന് ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സി​വി​ല്‍ സ​ര്‍​വി​സ് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ എ​ത്തു​ന്ന ഉ​ദ്യോ​​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി വി​പു​ല​മാ​യ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

പ​രീ​ക്ഷ ദി​വ​സ​വും അ​തിന്‍റെ ത​ലേ​ദി​വ​സ​വും ആ​വ​ശ്യ​ത്തി​ന് വാ​ഹ​ന സൗ​ക​ര്യം പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും റെ​യി​ല്‍​വേ സ്​​റ്റേ​ഷ​ന്‍, ബ​സ്​​സ്​​റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വി​സു​ക​ള്‍ ന​ട​ത്തും.

യാ​ത്ര​ക്കാ​രു​ടെ അ​മി​ത​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ എ​ല്ലാ പ​രീ​ക്ഷ സെന്‍റ​റു​ക​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചും കൊവി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചും ആ​വ​ശ്യ​മാ​യ സ​ര്‍​വി​സു​ക​ള്‍ ന​ട​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട യൂ​ണി​റ്റ് അ​ധി​കാ​രി​ക​ള്‍​ക്ക് സി.​എം.​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.