പോഷകാഹാര കുറവ് മൂലമാണ് പലപ്പോഴും എല്ലിന് ബലകുറവ് ഉണ്ടാകുന്നത്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. കാര്‍ബോഹൈട്രേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലിന്റെ ബലത്തിനും ദൃഢതയ്ക്കും നല്ലതാണ്.

പഞ്ചസാര, അരിയാഹാരം, ഫൈബര്‍ എന്നിവയില്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ആവശ്യത്തിന് കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് ഗുണം ചെയ്യും.പ്രോട്ടീന്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ബ്രൊക്കോളി, സോയ, പനീര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.