ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ പൗ​ര​ന്മാ​ര്‍​ ചാ​ര്‍​ട്ട​ര്‍​ഡ് വി​മാ​ന​ങ്ങ​ള്‍ വ​ഴി രാ​ജ്യ​ത്ത് എത്തുകയാണെങ്കില്‍, അവര്‍ക്ക് ടൂ​റി​സ്റ്റ് വീ​സ ന​ല്‍​കാന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം തീരുമാനിച്ചു. ഇത്തരത്തിലുള്ള പു​തി​യ ടൂ​റി​സ്റ്റ് വീ​സ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ക​ഴി​ഞ്ഞ​വ​ര്‍​ഷം കോ​വി​ഡി​നെ തു​ട​ര്‍​ന്ന് വി​ദേ​ശ പൗ​ര​ന്മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന എ​ല്ലാ​ത്ത​രം വീ​സ​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രു​ന്നു.
കൂടാതെ ന​വം​ബ​ര്‍ 15 മു​ത​ല്‍ ചാ​ര്‍​ട്ട​ര്‍​ഡ് വി​മാ​ന​ങ്ങ​ളി​ല്‍ അ​ല്ലാ​തെ രാ​ജ്യ​ത്ത് എ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ള്‍​ക്കും ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കു​ന്ന​താ​ണ്.