ജനീവ: ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളില്‍ ആദ്യ പട്ടികയില്‍ വരുന്ന മലേറിയയെ പ്രതിരോധിക്കാന്‍ വികസിപ്പിച്ച വാക്‌സിനായ മോസ്‌ക്വിരിക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. 1987ല്‍ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്ബനിയായ ഗ്ലാക്‌സോ മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച വാക്സിന്‍ കുട്ടികളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തു.

ഡബ്ലിയു.എച്ച്‌.ഒയുടെ വാക്‌സിന്‍ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ തീരുമാനം. ഇത് ചരിത്രനിമിഷമാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാ ഗെബ്രിയേസസ് പ്രതികരിച്ചു.

ആഫ്രിക്കയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മോസ്‌ക്വിരിക്‌സിന് 30 ശതമാനമാണ് ഫലപ്രാപ്തി. നാലു ഡോസ് വരെ നല്‍കണം.