ജനീവ: 2050 ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേര്‍ ജലദൗര്‍ലഭ്യം നേരിടുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭയുടെ ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യിയു.എം.ഒ.) തയ്യാറാക്കിയ ‘ദ സ്റ്റേറ്റ് ഒഫ് ക്ലൈമറ്റ് സര്‍വീസസ് 2021: വാട്ടര്‍ റിപ്പോര്‍ട്ട്.

കാലാവസ്ഥ വ്യതിയാനം, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയുള്‍പ്പെടെ ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങള്‍ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2018ല്‍ 360 കോടി പേര്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടി വന്നു. 2050ഓടെ ഇതു 500 കോടി കടക്കും. ചൂടു കൂടുന്നത് ആഗോളതലത്തില്‍ വര്‍ഷകാലങ്ങളില്‍ മാറ്റമുണ്ടാക്കുന്നു. ഇത് ഭക്ഷ്യസുരക്ഷയെയും മനുഷ്യാരോഗ്യത്തെയും ബാധിക്കുന്നു – ഡബ്ല്യിയു.എം.ഒ സെക്രട്ടറി ജനറല്‍ പ്രൊഫ.പീറ്റെരി താലസ് പറഞ്ഞു.

ക​ഴി​ഞ്ഞ​ 20​ ​വ​ര്‍​ഷ​ത്തി​നി​ടെ​ ​ഭൂ​ഗ​ര്‍​ഭ​ ​ജ​ല​ത്തി​ന്റെ​ ​അ​ള​വ് ​പ്ര​തി​വ​ര്‍​ഷം​ ​ഒ​രു​ ​സെ​ന്റി​മീ​റ്റ​ര്‍​ ​എ​ന്ന​ ​തോ​തി​ല്‍​ ​കു​റ​യു​ന്നു​ണ്ട്.​ ​അ​ന്റാ​ര്‍​ട്ടി​ക്ക​യി​ലും​ ​ഗ്രീ​ന്‍​ല​ന്‍​ഡി​ലു​മാ​ണ് ​ഏ​റ്റ​വും​ ​കു​റ​യു​ന്ന​ത്.​ 2000​ത്തി​നു​ശേ​ഷം​ ​ജ​ല​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ല്‍​ 137​ ​ശ​ത​മാ​ന​ത്തി​ന്റേ​യും​ ​വ​ര​ള്‍​ച്ച​യു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​കാ​ല​യ​ള​വി​ലും​ 29​ ​ശ​ത​മാ​ന​ത്തി​ന്റേ​യും​ ​വ​ര്‍​ദ്ധ​ന​യു​ണ്ടാ​യി.​ ​വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും​ ​ഇ​തു​ ​കാ​ര​ണ​മു​ണ്ടാ​യ​ ​സാമ്പ​ത്തി​ക​ ​ന​ഷ്ട​വും​ ​കൂ​ടു​തലും​ ​ഏ​ഷ്യ​യി​ലാ​ണ്.​ ​വ​ര​ള്‍​ച്ച​ ​കാ​ര​ണ​മു​ണ്ടാ​യ​ ​മ​ര​ണ​ങ്ങ​ള്‍​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ലു​ണ്ടാ​യ​ത് ​ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്നും​ ​റി​പ്പോ​ര്‍​ട്ടി​ല്‍​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.