ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ ജയം.

മാർഖ്വിനോസും ഗബ്രിയേൽ ബാർബോസയുമാണ് ബ്രസീലിനായി ഗോൾ നേടിയത്. എറിക്ക് റഎമിറേസാണ് വെനസ്വേലയ്ക്ക് വേണ്ടി ഗോൾ നേടിയത്.

അതിനിടെ, ലോകകപ്പ് യോഗ്യതാമത്സരത്തിൽ അർജന്റീനയെ പരഗ്വായ് സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല.