ന്യൂഡല്‍ഹി : രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു.ലഹരിമരുന്നുമായി വിദേശിയെ എന്‍സിബി അറസ്റ്റ് ചെയ്തു. മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായവര്‍ക്ക് മയക്കുമരുന്ന് നല്‍കിയ ആളാണ് അറസ്റ്റിലായത്. ചിനേഡു ഇഗ്വെ എന്ന നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായത്.

മുംബൈയിലെ അന്ധേരിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സമയം പ്രതിയുടെ കൈവശം എക്സ്റ്റസി എന്ന മയക്കുമരുന്ന് ഉണ്ടായിരുന്നു.40 ഗുളികകളാണ് നൈജീരിയന്‍ പൗരന്റെ കൈവശം ഉണ്ടായിരുന്നതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.ഇഗ്വെ അറസ്റ്റിലായതോടെ മുംബൈ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18ആയി.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു.ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയാണ് പിടിയിലായത്.ഇവരില്‍ നിന്നായി കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയുംഎന്‍സിബി പിടിച്ചെടുത്തു.