ഡാളസ് : കുറ്റവാളികൾ സൃഷ്ടിക്കുന്നതോ  സൃഷ്ടിക്കപ്പെടുന്നതോ (Criminals Born or Made)  എന്ന വിഷയത്തെ അധികരിച്ച് ഒക്ടോബര് 2 ശനിയാഴ്ച്ച  പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റിജിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച  വെബ്‌നാർ വിഞ്ജാനപ്രദമായി .

രാജേഷ് മാത്യു (കൺവീനർ),സെമിനാറിലേക്കു മുഖ്യാഥിതി ഉൾപ്പെടെ എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു

ഒക്ടോബർ 2 ശനിയാഴ്ച ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന്റെ മുഖ്യ വിഷയം ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായതാന്നെന്നു സെമിനാറിൽ  അദ്ധ്യക്ഷത വഹിച്ച സംസാരിച്ച യുഎസ് കോർഡിനേറ്റർ ഷാജീ രാമപുരം അഭിപ്രായപ്പെട്ടു .

ആന്റോ ആന്റണി  എം.പി (പത്തനംതിട്ട) സമ്മേളനം ഉത്‌ഘാടനം ചെയ്തു. സമൂ ഹത്ത്തിൽ കുറ്റവാളികൾ വർധിച്ചു വരികയാണെന്നും,കുറ്റവാളികളെ സൃഷ്ടിക്കു ന്നതിൽ ഒരു  പരിധിവരെ നാം ഓരോരുത്തരും ഉത്തരവാദികളാണെന്നും,അവരെ തിരുത്തുന്നതിനും ശരിയായ പാതയിലേക്ക്  നയിക്കുന്നതിനുമുള്ള ഉത്തരവാദിത്വം നാം  തന്നെ ഏറ്റെടുക്കേണ്ടാതാണെന്നു  ആന്റോ ആന്റണി അഭിപ്രായപ്പെട്ടു

ദുബായ് അമിറ്റി യൂണിവേഴ്സിറ്റി ഫോറൻസിക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, മുൻ ബഹറിൻ, അബുദാബി പോലീസിന്റെ ഫോറൻസിക്ക്, ഡിഎൻഎ വിഭാഗം കൺസൾട്ടന്റും ആയ എബി ജോസഫ്  കുറ്റവാളികൾ സൃഷ്ടിക്കുന്നതോ സൃഷ്ടിക്കപ്പെടുന്നതോ എന്ന വിഷയത്തെകുറിച്ചു  മുഖ്യ പ്രഭാഷണം നടത്തി.

അഡ്വ.ഡോ.മാത്യു കുഴൽനാടൻ എം എൽഎ (മൂവാറ്റുപുഴ), അഡ്വ.പ്രേമ ആർ.മേനോൻ (മുംബൈ), വെരി.റവ.ഡോ. ചെറിയാൻ തോമസ് (മുൻ മാർത്തോമ്മ സഭാ സെക്രട്ടറി) എന്നിവർ  വിഷയത്തെ അധികരിച്ച് സംസാരിച്ചു. ഷീലാ ചെറു മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു .

രാജേഷ് മാത്യു (കൺവീനർ), ഷാജീ രാമപുരം (യുഎസ് കോർഡിനേറ്റർ), പ്രൊഫ.ജോയ് പല്ലാട്ടുമഠം( പ്രസിഡന്റ്), ലാജീ തോമസ്  (സെക്രട്ടറി), ജീ മുണ്ടക്കൽ (ട്രഷറാർ), തോമസ് രാജൻ,  സരോജ വർഗീസ് (വൈസ്. പ്രസിഡന്റ്), ഷീലാ ചെറു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് വെബ്‌നാർ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് .

. പി പി ചെറിയൻ