ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ആദ്യകാല എക്യുമെനിക്കല്‍ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പതില്‍പരം വര്‍ഷങ്ങളായി നടത്തിവരുന്ന കണ്‍വെന്‍ഷനും ഗാനശുശ്രൂഷയും 2021 ഒക്ടോബര്‍ 22   വെള്ളിയാഴ്ചയും, 23 ശനിയാഴ്ചയും  വൈകുന്നേരം  7 മുതല്‍ 8.30 വരെ   നടത്തപ്പെടും. ഫോര്‍ട്ട് കൊച്ചി ലിറ്റില്‍ ഫ്ലൗര്‍ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന അനുഗ്രഹീത സുവിശേഷ പ്രാസംഗികന്‍ റവ. ഫാ. ജേക്കബ് മഞ്ഞാലിയാണ്  വചനശുശ്രൂഷ നിര്‍വഹിക്കുന്നത്.  സൂം വഴിയാണ് ഇത്തവണയും  കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്.