ദുബൈ: പ്രിന്‍സസ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് എഴുതിയ ‘ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന പുസ്തകം ദുബൈയില്‍ നടന്ന ചടങ്ങില്‍ പേസ് ഗ്രൂപ് ചെയര്‍മാനും മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി പ്രകാശനം ചെയ്തു. ആദ്യ കോപ്പി സൈഫുദ്ദീന്‍ തിരുവനന്തപുരം ഏറ്റുവാങ്ങി.
തിരുവിതാംകൂര്‍ രാജകുടുംബാംഗമായ അശ്വതി തിരുനാളിന്റെ ഈ ഗ്രന്ഥം രാജവാഴ്ചയുടെ അവസാന ഘട്ടത്തില്‍ സംഭവിച്ച നിരവധി സംഭവങ്ങളുടെ ഉള്ളകങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. അഛന്‍ ചിത്തിര തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെയും അമ്മ മഹാറാണി സേതു പാര്‍വതി ബായിയുടെയും ജീവിത ഖണ്ഡങ്ങളും ഇതില്‍ അനാവൃതമായിരിക്കുന്നു. മുഖ്യധാരാ വ്യാഖ്യാനങ്ങളില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത മറ്റു പല തലങ്ങളിലേക്കും ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം വികസിതമായിരിക്കുന്നു.

ഫോട്ടോ:
പ്രിന്‍സസ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ് എഴുതിയ ‘ഹിസ്റ്ററി ലിബറേറ്റഡ്’ എന്ന പുസ്തകം ദുബൈയില്‍ നടന്ന ചടങ്ങില്‍ പേസ് ഗ്രൂപ് ചെയര്‍മാനും മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാനുമായ ഡോ. പി.എ ഇബ്രാഹിം ഹാജി ആദ്യ കോപ്പി സൈഫുദ്ദീന്‍ തിരുവനന്തപുരത്തിന് നല്‍കി പ്രകാശനം ചെയ്യുന്നു