ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചര്‍ച്ച നടത്തി. എല്ലാ സമയത്തും വിദേശത്തെ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ച്‌ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതുപോലെ പ്രവാസികളാണ് നമ്മുടെ ശക്തിയെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം ട്വിറ്ററിലൂടെ പ്രതികരിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.