ആറു വര്‍ഷം കൊണ്ട്​ കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടി കുടുംബങ്ങളെ ലക്ഷ​പ്രഭുക്കള്‍ ആക്കിയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ ലഖ്​നൗവില്‍ ഒരുക്കിയ ആസാദി 75 കാമ്ബയിനില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

”2014ന്​ ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ്​ യോജനക്ക്​ കീഴില്‍ ഒരുകോടി 13 ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കി. 50 ലക്ഷത്തിലേറെ വീടുകള്‍ പാവങ്ങള്‍ക്ക്​ നല്‍കി.

ഈ കാലയളവില്‍ മൂന്നുകോടി ജനങ്ങള്‍ പ്രധാനമന്ത്രി ആവാസ യോജനയിലൂ​െട ലക്ഷപ്രഭുക്കളായി. ഓരോ വീടിനും എത്ര വില വരുമെന്ന്​ ആലോചിച്ച്‌​ നോക്കിയാല്‍ മതി. എന്നിട്ടും പ്രതിപക്ഷം തന്നെ ലക്ഷ്യമിടുകയാണ്​. യോജന പ്രകാരം നല്‍കിയ വീടുകളില്‍ 80 ശതമാനത്തിന്‍റെയും ഉടമകളോ സഹഉടമകളോ സ്​ത്രീകള്‍ ആണ്​” -മോദി പറഞ്ഞു.

പ്രസംഗത്തിനിടെ സമാജ്​വാദി പാര്‍ട്ടിയെ പേരു പറയാതെ മോദി ആക്രമിച്ചു. 2017ന്​ മുമ്ബ്​ സംസ്ഥാനത്തിന്​ 18,000 വീടുകള്‍ അനുവദിച്ചെങ്കിലും അന്നത്തെ സര്‍ക്കാര്‍ 18 വീടുകള്‍ പോലും നിര്‍മിച്ചില്ലെന്ന്​ മോദി ആരോപിച്ചു.