രാജ്യത്ത് 24 മണിക്കൂറിനിടെ 22,842 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,38,13,903 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 244 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 4,48,817 മരണമാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റദിവസത്തിനിടെ 25,930 പേര്‍ രോഗമുക്തി നേടി.

നിലവില്‍ 3,30,94,529 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 2,70,577 സജീവകേസുകളാണ് ചികിത്സയിലുളളത്. ഇതുവരെ 57,32,60,724 സാമ്ബിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 90,51,75,348 വാക്‌സീന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തു.