അനന്ത‍പുരിയുടെ മണ്ണിൽ ലുലു മാൾ തുറക്കാൻ കഴിയുന്നതിൽ അതിയായ ആഹ്ലാദവും അഭിമാ‍നവുമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം തിരുവനന്തപുരം നിവാസികൾക്കും സമീപ ജില്ല‍ക്കാർക്കും നമ്മുടെ അയൽ സംസ്ഥാ‍നത്തുള്ളവർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കും നൽകാൻ സാധിക്കും എന്നതാ‍ണു സന്തോഷകരം. കോവിഡ് മൂലം വിറങ്ങലിച്ചു നിന്ന ലോകം ക്രമേണ സാധാരണ നിലയിലേക്കു മടങ്ങുമ്പോൾ ഒപ്പം പ്രതീക്ഷയുടെ പ്രതീകം പോലെ, തലസ്ഥാന നഗരത്തിന് പുതു‍വ‍ത്സര സമ്മാനം പോലെയാ‍ണ് ലുലു‍മാൾ.

കൊച്ചി മാ‍ളിനെ ഹൃദയപൂർവം സ്വീകരിച്ചതു പോലെ ഊഷ്മളമായി ഈ മാളി‍നെയും നാട് രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഒരു നാട് ആഗ്രഹിക്കുന്ന എല്ലാ ‍സൗകര്യങ്ങളും ഇവിടെ സജ്ജമാക്കാനും സന്തോഷകരമായ ഷോപ്പിങ്ങിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. രാജ്യാന്തര നിലവാരമുള്ള ഒരു സ്ഥാപനം അനന്തപുരി എന്നറിയപ്പെടുന്ന നമ്മുടെ തലസ്ഥാനനഗ‍രിയിൽ ഉണ്ടാകണമെന്ന ആഗ്രഹം കൂടിയാണ് ലുലു മാളിന്റെ ഉദ്ഘാടനത്തോ‍ടെ സഫലമാകുന്നത്. ഈ മാളിന്റെ വിജയം നിങ്ങളു‍ടേതു കൂടിയാണ്.