ബിജു മേനോനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. പട്ടാമ്ബിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബിജു മേനോന്‍ ഇതാദ്യമായിട്ടാണ് പ്രിയദര്‍ശന്‍റെ സിനിമയില്‍ അഭിനയിക്കുന്നത്.

10 ഭാഗങ്ങളുള്ള സിനിമാ സീരീസില്‍ ആണ് തിരിച്ചുവരും ഒന്നിക്കുന്നത്. എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ പത്ത് ഭാഗങ്ങളും. ഇരുവരും എംടിയുടെ ഏത് കഥയിലാണ് ഒന്നിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.ശ്യാമപ്രസാദ് , സന്തോഷ് ശിവന്‍ എന്നിവരും ഈ സീരിസില്‍ ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

 

നെറ്റ്‍ഫ്ലിക്സിലാണ് എംടി കഥകളെ ആസ്‍പദമാക്കിയുള്ള സീരീസ് റിലീസ് ചെയ്യുക. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിനിമകള്‍ നിര്‍മ്മിക്കുന്നത്.