തി​രു​വ​ന​ന്ത​പു​രം: ഇനി മുതല്‍ കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര ലോ ​ഫ്ലോ​ര്‍ ബ​സു​ക​ളി​ലും ബം​ഗ​ളൂ​രി​ലേ​ക്കു​ള്ള വോ​ള്‍​വോ, സ്കാ​നി​യ ബ​സു​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​രു​ടെ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അറിയിച്ചു. ഇ​ബൈ​ക്ക്, ഇ ​സ്കൂ​ട്ട​ര്‍, സൈ​ക്കി​ള്‍ തു​ട​ങ്ങി​യ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ആണ് ഇത്തരത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുക.
എന്നാല്‍ ഇ​ത് അ​നു​വ​ദി​ക്കു​ന്ന​ത് ഒ​രു നി​ശ്ചി​ത തു​ക ഈ​ടാ​ക്കി​യാ​ണ്. ഇ​തി​നു​ള്ള സൗ​ക​ര്യം ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖ്യമായും ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ആ​രോ​ഗ്യ​പ്ര​ദ​മാ​യ യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ക്കു​ക എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.