വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട മൂന്നു വിദ്യാര്‍ഥികള്‍ക്കുള്ള തെരച്ചില്‍ ഇന്നും തുടരും. രാവിലെ ഏഴിനാണ് തെരച്ചില്‍ പുനരാരംഭിക്കുക. walayar dam student missing നാവിക സേനാ സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി എത്തും. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഡാമില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്.