മുംബൈ: റെഗുലേറ്ററി നിര്‍ദ്ദേശങ്ങളും ബാങ്കിങ് റെഗുലേഷന്‍സ് ആക്ടിലെ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ആര്‍ബിഎല്‍ ബാങ്കിന് ആര്‍ബിഐ രണ്ടു കോടി രൂപ പിഴശിക്ഷ ചുമത്തി. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ബാങ്കിന്റെ ഭാഗത്ത് തെറ്റുസംഭവിച്ചുവെന്ന് തന്നെയാണ് റിസര്‍വ് ബാങ്കിന്റെ സമിതി കണ്ടെത്തിയതിന് പിന്നാലെ പിഴ ചുമത്തുകയായിരുന്നു. ആര്‍ബിഎല്‍ ബാങ്കിന് പുറമെ ജമ്മു കശ്മീര്‍ സഹകരണ ബാങ്കിന് 11 ലക്ഷം രൂപയും പിഴ ചുമത്തി.