കൊ​ച്ചി: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് പ​രാ​മ​ര്‍​ശ​ത്തി​ല്‍ പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ പി​ന്തു​ണ​ച്ച്‌ ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. ബി​ഷ​പ്പി​നെ വി​മ​ര്‍​ശി​ക്കാം, പ​ക്ഷേ ക്രൂ​ശി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ര്‍​ത്താ​ന്‍ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണം. വിവാദങ്ങള്‍ ഉണ്ടാകുന്നത് ഒട്ടേറെ പേരുടെ മനസ്സില്‍ വേദന ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പാലാ ബിഷപ്പിനെ പിന്തുണച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു.