പ​ത്ത​നം​തി​ട്ട​യി​ലെ 15 യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റു​മാ​രെ നീ​ക്കി. ഇ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ ക​മ്മി​റ്റി​ക​ളും പി​രി​ച്ചു​വി​ട്ടു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഷാ​ഫി പ​റ​മ്ബി​ല്‍ പ​െ​ങ്ക​ടു​ത്ത യൂ​ത്ത്​ കോ​ണ്‍​​ഗ്ര​സ്​ ജി​ല്ല നേ​തൃ​സം​ഗ​മ​ത്തി​ലാ​ണ്​ തീ​രു​മാ​നം.ഒ​ന്ന​ര വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​നങ്ങള്‍ വി​ല​യി​രു​ത്തി​യാ​ണ്​ ന​ട​പ​ടി

സം​ഘ​ട​ന​പ്ര​വ​ര്‍​ത്ത​ന​ത്തി​ലെ വീ​ഴ്​​ച​ക്കു​പു​റ​മെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​വ​ര്‍ സ​ജീ​വ​മാ​യി​രുന്നില്ല . മ​ണ്ഡ​ലം ക​മ്മി​റ്റി​ക​േ​ളാ​ട്​ ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഈ ​ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍​റു​മാ​രാ​രും ശ​നി​യാ​ഴ്​​ച​ത്തെ നേ​തൃ​സം​ഗ​മ​ത്തി​ന്​ എ​ത്തി​യില്ല. ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ എം.​ജി. ക​ണ്ണ​ന്‍ മ​ത്സ​രി​ച്ച അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഭാ​ര​വാ​ഹി​ത്വം നേ​ടി​യ​ശേ​ഷം പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ കെ. ​സു​ധാ​ക​ര​​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​െന്‍റ ചു​വ​ടു​പി​ടി​ച്ചാ​ണ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന പ​ത്ത​നം​തി​ട്ട​യി​ല്‍ യൂ​ത്ത്​ കോ​ണ്‍​ഗ്ര​സി​ലെ ന​ട​പ​ടി.