എറണാകുളം:കോവിഷീല്‍ഡ് വാക്‌സിന്‍ ഇടവേള 28 ദിവസമായി കുറച്ച സിംഗിള്‍ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

കിറ്റക്‌സിലെ തൊഴിലാളികള്‍ ആദ്യഡോസ് വാക്‌സിന്‍ എടുത്ത് 84 ദിവസം കഴിഞ്ഞതായും ഈ സാഹചര്യത്തില്‍ സിംഗിള്‍ബെഞ്ച് ഉത്തരവിന് നിലനില്‍ക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

അതേസമയം തൊഴിലാളികളുടെ വാക്‌സിനേഷന്‍ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കിറ്റക്‌സിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാത്തതിനാല്‍ ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ അപ്പീലില്‍ വ്യാഴാഴ്ച വിശദമായി വാദം കേള്‍ക്കും.