ജർമൻ പാർലമെന്റിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ആർക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ ഫലം. ഭരണകക്ഷിയായ സിഡിയു-സിഎസ്യു സഖ്യവും പ്രതിപക്ഷമായ എസ്പിഡിയും 25 ശതമാനം വോട്ടുമായി ഒപ്പത്തിനൊപ്പമാണ്.

2005 മുതൽ 2021 വരെയുള്ള 16 വർഷക്കാലം ആം​ഗല മർക്കലാണ് ജർമനിയുടെ ചാൻസലർ. ജയിക്കുമെന്ന് ഉറപ്പുള്ളപ്പോഴും ഇത്തവണ ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ മത്സരിക്കുന്നില്ല.

മത്സര രം​ഗത്ത് മൂന്ന് പേരാണ് പ്രധാനമായും നിൽക്കുന്നത്. ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അർമിൻ ലാഷെ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഒലാഫ് ഷോൾഡ്, ​ഗ്രാൻ പാർട്ടിയുടെ അന്നലീന ബെയർബോക്. അഭിപ്രായ സർവേകളിൽ ഒലാഫിനാണ് പിന്തുണ. 25 ശതമാനമാണ് അദ്ദേഹത്തിന് ലഭിച്ച പിന്തുണ. ആം​ഗെല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 22 ശതമാനമാണ് ലഭിച്ചത്. ​ഗ്രീൻ പാർട്ടിക്ക് 16 ശതമാനം പിന്തുണയാണ് ലഭിച്ചത്.

ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാൻ സാധിക്കാത്തതുകൊണ്ട് തന്നെ ഇനി സഖ്യ ചർച്ചകളിലേക്കാകും എല്ലാവരുടേയും ശ്രദ്ധ. ​ഗ്രീൻ പാർട്ടി, ദ ലിങ്ക് എന്നീ ഇടത് പാർട്ടികളുടെ പിന്തുണ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് കിട്ടാനുള്ള സാധ്യതയാണ് കൂടുതൽ.