അബുദാബി: ദുബൈ എക്സ്പോ 2020 തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ എക്സ്പോയുടെ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച്‌ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിച്ച്‌ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഓപ്പറേഷന്‍സ് റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. 95 രാജ്യങ്ങളില്‍ നിന്നുള്ള 134 യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മനുഷ്യര്‍ക്ക് ഗുണകരമാകുന്ന ആശയങ്ങളും കണ്ടുപിടിത്തങ്ങളും കൊണ്ട് എക്‌സ്‌പോ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.