മുകേഷ് എന്ന നടന്‍ മലയാള സിനിമയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത അതുല്യ നടന്‍ ആണ്. കഥ പറയുന്ന കാര്യത്തില്‍ അദ്ദേഹം എന്നും മികവ് പുലര്‍ത്തിയിട്ടുണ്ട്. രസകരമായ അവതരണത്തിലൂടെയാണ് അദ്ദേഹ൦ കഥകള്‍ അവതരിപ്പിക്കുന്നത്. കൂടാതെ അദ്ദേഹം മുകേഷ് കഥകള്‍ എന്ന പേരില്‍ പുസ്‌തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം തന്‍റെ പുതിയ യൂട്യൂബ് ചാനല്‍ പരിചയപ്പെടുത്തിയിരുന്നു. മുകേഷ് സ്‍പീക്കിംഗ്’ എന്നാണ് ചാനലിന്‍റെ പേര്.

സിനിമക്ക് അകത്തും പുറത്തുമുള്ള കഥകളാണ് അദ്ദേഹം ഇതിലൂടെ പങ്കുവയ്ക്കുക. ഇപ്പോള്‍ ചാനലില്‍ തന്‍റെ ആദ്യ കഥ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുന്നത് ക്ഷമിക്കണം മമ്മൂക്ക എന്ന പേരിലാണ്. താന്‍ കണ്ടറിഞ്ഞ കഥകള്‍ ആണ് ഇതിലൂടെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന കഥയാണ് അദ്ദേഹം പറയുന്നത്.

മദ്യം മദ്യപിക്കാത്ത മമ്മൂട്ടിയുടെ പേരില്‍ വാങ്ങി കഴിച്ച കഥയാണ് അദ്ദേഹം യൂട്യൂബിലൂടെ പറയുന്നത്. ആന്‍ നടന്ന സംഭവം ഇന്ന് ഈ വിഡിയോയിലൂടെയാണ് മമ്മൂട്ടി അറിയുന്നതെന്നും മുകേഷ് പറഞ്ഞു. . വീഡിയോയില്‍ ക്ഷമിക്കണം മമ്മൂക്കയെന്നും മുകേഷ് പറയുന്നു.