ടെക്സസ്∙ അറത്തിൽ നാകോലെക്കൽ ബേബിഎം. സാമുവേലിന്റെ ഭാര്യ റെയ്ച്ചൽ സാമുവൽ (ലില്ലി– 79) അന്തരിച്ചു. സംസ്കാരം ഒക്ടോബർ 1ന് ഉച്ചയ്ക്ക് 1.30ന് ഫോറസ്റ്റ്‌ പാര്‍ക്ക്‌ വെസ്‌തിമര്‍ ഫ്യൂണറല്‍ ഹോമില്‍ നടക്കും.

1973ൽ യുഎസിൽ എത്തി. ഫിലഡൽഫിയയിൽ നഴ്സ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 25 വർഷത്തോളം പെനിസിൽവാനിയയിൽ നഴ്സ് ആയിരുന്നു. മുട്ടം പീടികയിൽ കോട്ടയ്ക്കകത്ത് കുടുംബാംഗമാണ് . റെയ്ച്ചലും ഭർത്താവ് ബേബിയും നോർത്ത് കാരലൈന മാർത്തോമ പള്ളിയുടെ സ്ഥാപകാംഗങ്ങളാണ്.

മക്കൾ: ഷാനി, റെനോ, സാനോ. മരുമക്കൾ: മാത്യു, സോമി.