കൊച്ചി ∙ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. കട്ട് കട്ട് മാസിക, ചിത്രസുധ മാസിക, ബാലലോകം കുട്ടികളുടെ മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായിരുന്നു.

വിവിധ പ്രസിദ്ധീകരണങ്ങളിൽ സിനിമ-നാടക നിരൂപണങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു. നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 19 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റ് സെക്രട്ടറി, സമസ്ത കേരള സാഹിത്യ പരിഷത്ത് അംഗം, കേരള സാഹിത്യ മണ്ഡലം വൈസ് പ്രസിഡന്റ്, കൊച്ചിൻ വെൽഫെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി, എഡ്രാക്ക് എളമക്കര മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

കലൂർ പോണോത്ത് നാരായണന്റെയും കല്യാണിയുടെയും മകനാണ്. അനീഷ ബേബിയാണ് ഭാര്യ. മക്കൾ: നിഖിൽ, നീരജ്. മരുമകൾ: അനുപമ.