വാഹന പ്രിയന്മാരാണ് സിനിമാ താരങ്ങള്‍. അക്കൂട്ടത്തില്‍ മോഹന്‍ലാലിന്റെ കാറുകളുടെ കളക്ഷനുകളും ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ തന്റെ പഴയ അംബാസിഡര്‍ കാറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. കെസിടി 4455 എന്ന ഇളം നീല നിറത്തിലുള്ള അംബാസിഡര്‍ കാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

1986 ഓഗസ്റ്റ് 22ന് മോഹന്‍ലാലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കറാണിത്. മോഹന്‍ലാലിന്റെ ആദ്യ കാര്‍ ആണിതെന്നാണ് ആരാധകര്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ഏകദേശം 35 വര്‍ഷം പഴക്കമുള്ള കാര്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നതിനും ആരാധകര്‍ പ്രിയ താരത്തെ അഭിനന്ദിക്കുന്നുണ്ട്.