റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം കത്തനാരുടെ പ്രീ പ്രൊഡക്ഷന്‍ ജോലികൾ ആരംഭിച്ചു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെര്‍ച്വല്‍ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ടാണ് കത്തനാർ’ ചിത്രീകരിക്കുക.

പൂർണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്റെ പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാകും.

അന്താരാഷ്ട്ര സിനിമകളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍ കത്തനാരിലൂടെ മലയാള സിനിമയില്‍ കൊണ്ടുവരാന്‍ അവസരമുണ്ടായതില്‍ തങ്ങള്‍ അതീവ കൃതാര്‍ത്ഥരാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ശ്രീ ഗോകുലം മൂവീസ്​ ആണ്​ കത്തനാർ നിർമിക്കുന്നത്​. ആര്‍. രാമാനന്ദിന്‍റെ തിരക്കഥയില്‍ രാഹുല്‍ സുബ്രഹ്‌മണ്യനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. സെന്തില്‍ നാഥനാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്. നീല്‍ ഡി കുഞ്ഞയാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി.