ന്യൂഡല്‍ഹി: പാകിസ്ഥാനും ചൈനയ്ക്കും മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാന്‍ സാഹചര്യം തീവ്രവാദം വളര്‍ത്താന്‍ ചിലര്‍ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നവര്‍ക്ക് അത് വിനയാകുമെന്ന് യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ വ്യക്തമാക്കി. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പക്ഷേ അഫ്ഗാനിലെ പുതിയ സാഹചര്യം ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും നരേന്ദ്രമോദി അഭിപ്രയപ്പെട്ടു. അഫ്ഗാന്റെ മണ്ണ് ഭീകരവാദത്തിനായി ഉപയോഗിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചൈനയെയും പാകിസ്താനെയും ലക്ഷ്യമിട്ടായിരുന്നു മോദിയും വിമര്‍ശനം.

അതേസമയം ഇന്ത്യയുടെ വാക്സീന്‍ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ വാക്സിന്‍ നിര്‍മാതാക്കളെ മുഴുവന്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ശാസ്ത്രീയ ചിന്തയും ബഹുസ്വരതയുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും അഫ്ഗാന്‍ വിഷയത്തില്‍ ഒരുമിച്ച്‌ നീങ്ങാന്‍ ധാരണയായി. 1.2 ബില്യണ്‍ കോവിഡ് വാക്സിന്‍ മറ്റുരാജ്യങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ക്വാഡ് വാക്സിന്‍ പദ്ധതിക്കും ഉച്ചകോടി രൂപം നല്‍കി.