അഞ്ചില്‍ അധികം കോവിഡ് ആക്ടീവ് കേസുകളുള്ള കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒമ്ബതാം വാര്‍ഡ് എരളാല്‍ ട്രൈബല്‍ കോളനി, ബളാല്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് വാഴയില്‍ ട്രൈബര്‍ കോളനി എന്നീ പ്രദേശങ്ങള്‍കൂടി മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുവരെയാണ് മൈക്രോ കോണ്‍ടൈന്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച്‌ കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവായത്. ഇതോടെ ജില്ലയിലെ മൈക്രോ കണ്ടെയന്‍മെന്റ് സോണുകളുടെ എണ്ണം എട്ടായി.