ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. കിഴക്കൻ ലഡാക്കിൽ അസമാധാനത്തിന് കാരണമായത് ചൈനീസ് പ്രകോപനമെന്ന് ഇന്ത്യ.

വസ്തുതകളെ വാക്കുകൊണ്ട് തമസ്കരിക്കാൻ ആകില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

ഗാൽവൻ മേഖലയിലെ സംഘർഷങ്ങൾക്ക് കാരണം ഇന്ത്യയുടെ കടന്നുകയറ്റമാണെന്ന ചൈനയുടെ നിലപാട് ഇന്ത്യ തള്ളി. ഇന്ത്യൻ മേഖലയിൽ കിടന്ന് പരമാധികാരത്തിന് എതിരായ നീക്കം നടത്താൻ ചൈന ശ്രമിച്ചുവെന്ന് ഇന്ത്യ പറഞ്ഞു.