വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇരുവരും തമ്മിൽ ആദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

വ്യാപാര ബന്ധം തുടർന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രധാന പങ്ക് വഹിക്കുമെന്നും കൂടിക്കാഴ്ചയിൽ മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. 2014ലും 16ലും ബൈഡനുമായി സംസാരിക്കാൻ അവസരം ലഭിച്ചുവെന്നും അന്ന് ബൈഡൻ ഇന്തോ – യു.എസ്. ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും മോദി ഓർമിപ്പിച്ചു.

വൈറ്റ് ഹൗസിലേക്ക് വീണ്ടും വന്നതിൽ സന്തോഷം, ഇന്തോ – യുഎസ് ബന്ധത്തിന്റെ പുതിയ അധ്യായത്തിന്റെ തുടക്കം എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞത്.