വാഷിങ്​ടണ്‍: അമേരിക്കയില്‍ ഫൈസര്‍ വാക്​സിന്‍റെ ബൂസ്റ്റര്‍ ഡോസിന്​ അനുമതി.65 വയസിന്​ മുകളിലുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കുമാണ്​ ബൂസ്റ്റര്‍ ഡോസ്​ നല്‍കുക. രണ്ടാം ഡോസെടുത്ത്​ ആറ്​ മാസത്തിന്​ ശേഷമാവും ബൂസ്റ്റര്‍ ഡോസ്​ നല്‍കുക. ന്യൂയോര്‍ക്ക്​ ടൈംസാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.

വാക്സിന്‍റെ ബൂസ്​റ്റര്‍ ഡോസ്​ നല്‍കുന്നതിനായി പ്രത്യേക ക്യാമ്ബ്​ സംഘടിപ്പിക്കുമെന്ന്​ യു.എസ്​ അറിയിച്ചു. 10 മില്യണ്‍ ആളുകള്‍ക്കെങ്കിലും ആദ്യഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ്​ ആവശ്യമായി വരുമെന്നാണ്​ അമേരിക്ക കണക്കാക്കുന്നത്​. ഇവര്‍ക്ക്​ വാക്​സിന്‍ നല്‍കാനുള്ള ക്രമീകരണം ഉടന്‍ ഒരുക്കുമെന്നാണ്​ സൂചന.