അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിഷ്യന്‍ ആനന്ത്‌ ഗിരിയെ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ആനന്ദ് ഗിരിയെ ചൊവ്വഴ്ച 12 മണിക്കൂര്‍ പോലിസ് ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകിട്ടാണ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ മഹന്ത് നരേന്ദ്ര ഗിരി കഴിഞ്ഞിരുന്ന മഠത്തില്‍ മൃതദേഹം കണ്ടെത്തിയത്.