കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.വിദേശ ടൂറിസ്റ്റുകള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ട്. ഒന്നര വര്‍ഷമായി . വരുന്ന പത്ത് ദിവസത്തിനകം ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.കോവിഡിനെ തുടര്‍ന്ന് ഏറ്റവും വലിയ തിരിച്ചടികള്‍ നേരിട്ട മേഖലയാണ് ടൂറിസം. ഈ മേഖലയുടെ തിരിച്ചുവരവ് സാമ്ബത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായി വിസ നല്‍കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. സൗജന്യ വിസ നല്‍കാനുള്ള നീക്കം ഇന്ത്യ സന്ദര്‍ശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള അനുമതി ലഭ്യമാക്കുമെങ്കിലും മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. വാക്‌സിനേഷന്‍ ചെയ്തവര്‍, കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം തുടങ്ങിയവ പോലുള്ള നിബന്ധനകളെ കുറിച്ച്‌ ആലോചിക്കുന്നതായും ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ദല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.വിദേശ ടൂറിസ്റ്റുകള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയിട്ട്. ഒന്നര വര്‍ഷമായി . വരുന്ന പത്ത് ദിവസത്തിനകം ഇക്കാര്യം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.കോവിഡിനെ തുടര്‍ന്ന് ഏറ്റവും വലിയ തിരിച്ചടികള്‍ നേരിട്ട മേഖലയാണ് ടൂറിസം. ഈ മേഖലയുടെ തിരിച്ചുവരവ് സാമ്ബത്തിക വികസനത്തിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍.രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.