ഹൂസ്റ്റൻ ∙ തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തും ചുറ്റുവട്ടത്തു നിന്നും എത്തി അമേരിക്കയില്‍ വിവിധ സ്റ്റേറ്റുകളില്‍ അതിവസിക്കുന്നവരെ പരസ്പരം പരിചയപ്പെടുത്താനും അവരുടെ നാട്ടിലുള്ള എംപി, എംഎല്‍എമാരും മറ്റു പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലെ ഏതാനും ചില ജനപ്രതിനിധികളുമായി സംവദിക്കാനും അവസരം ഒരുക്കുന്നു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ എന്നിവര്‍ പങ്കെടുക്കും. ഈ പ്രദേശത്തുള്ള ഏതു ജനപ്രതിനിധിയെയും വെര്‍ച്വല്‍ മീറ്റിംഗിലേക്ക് നിങ്ങള്‍ തന്നെയൊ മറ്റാരു കൊണ്ടുവന്നാലും സ്വീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

ഈ പ്രവാസി വെര്‍ച്വല്‍ സംഗമം ഒരു സംഘടനയുടെയും ആഭിമുഖ്യത്തിലല്ല നടത്തുന്നത്. സന്നദ്ധരായ കുറച്ചുപേര്‍ ഇതു സംഘടിപ്പിക്കാനായി മുന്‍കൈ എടുക്കുന്നുവെന്നു മാത്രം. ഈ മേഖലയില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിയവരിൽ താല്‍പര്യമുള്ളവര്‍ പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നു. പരസ്പരം പരിചയപ്പെടുന്നു അത്രമാത്രം. ഇതൊരു ക്ഷണകത്തായി കണക്കാക്കി മുന്‍ സൂചിപ്പിച്ച പ്രദേശത്തു വേരുകളുള്ള, ബന്ധങ്ങളുള്ള എല്ലാവരും വെര്‍ച്വാലായി സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യർഥിച്ചു.

സെപ്റ്റംബര്‍ 25നു ശനിയാഴ്ച രാവിലെ 11ന് (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം- ന്യൂയോര്‍ക്ക് സമയം ആധാരമാക്കിയായിരിക്കും) ആണ് പരിപാടി. ഈ സമയം അടിസ്ഥാനമാക്കി നിങ്ങളുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി സൂം മീറ്റിംഗില്‍ വന്നു സംബന്ധിക്കുക. ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ 25നു ശനി വൈകുന്നേരം 8.30 ആണെന്നുള്ള കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുവെന്നും സംഘാടകർ അറിയിച്ചു.

നിങ്ങള്‍ നാട്ടിലെ ജനപ്രതിനിധികളെ ക്ഷണിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം അറിയിക്കുകയും ‘സൂം’ മീറ്റിംഗിന്‍റെ താഴെ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐ.ഡിയും, പാസ്കോഡും വളരെ കൃത്യമായി അവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരിക്കണം. യോഗത്തില്‍ വരുന്നവരുടെ ആവശ്യമനുസരിച്ച് ഈ വെര്‍ച്വല്‍ മീറ്റ് മൂന്നു മണിക്കൂര്‍ വരെ എങ്കിലും നീണ്ടുപോകാന്‍ സാധ്യതയുണ്ട്. അവരവരുടെ സൗകര്യമനുസരിച്ച് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും യോഗത്തില്‍ പ്രവേശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി. ജോര്‍ജ്ജ് : 281-741-9465, തോമസ് ഒലിയാംകുന്നേല്‍ : 713-679-9950, കുഞ്ഞമ്മ മാതൃു : 281-741-8522, ജോര്‍ജ് പാടിയേടം : 914-419-2395, മാത്യു കൂട്ടാളില്‍: 832-468-3322

ഫെയ്സുബുക്കില്‍ തല്‍സമയം കാണാൻ: Kerala Debate Forum USA

ഈ (സൂം) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സൂം) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.

USA Date & Time: September 25, Saturday 11 AM (Eastern Time – New York Time)

Indian/Kerala Date & Time: September 25, Saturday 8:30 PM

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

Meeting ID: 223 474 0207

Passcode: justice