അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മി​ന്ന​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ആ​ദ്യ​ഘ​ട്ട സ​ഹാ​യമ വിതരണം ചെയ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു. പു​ത്തൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ 31 വീ​ട്ടു​കാ​ര്‍​ക്കു 14,22,100 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണു ന​ല്‍​കി​യ​ത്.

ഇതില്‍ ​നാലു പേ​ര്‍​ക്കു ക​ന്നു​കാ​ലി തൊ​ഴു​ത്തി​നു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​തി​നുള്ള​ ധ​ന​സ​ഹാ​യം വിതരണം ചെയ്തു. വീ​ടു​ക​ള്‍​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച ര​ണ്ടു കു​ടും​ബ​ങ്ങ​ള്‍​ക്കു 52,700 രൂ​പ, തൊ​ഴു​ത്തു ന​ഷ്ട​മാ​യ നാ​ലുപേ​ര്‍​ക്കു 2100 രൂ​പ, പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യി​ല്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന വീ​ടു​ക​ള്‍​ക്കു 65,02,00 രൂ​പ​യും വീ​ടി​നു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍​ക്കു 76, 35,00 രൂ​പ​യു​മാ​ണു വി​ത​ര​ണം ചെ​യ്ത​ത്. അതെ സമയം ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന് നിര്‍ദ്ദേശം നല്‍കിയതായും ഉ​ദ് ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മന്ത്രി പ​റ​ഞ്ഞു.