നെയ്യാർ വൈൽഡ്‌ലൈഫ് സാങ്ച്വറി മീൻമുട്ടി വെള്ളച്ചാട്ടത്തിൽ ഫോട്ടോ എടുക്കുന്നതിനിടെ സെക്രട്ടേറിയറ്റ് സെക്ഷൻ ഉദ്യോഗസ്ഥൻ പാറയിൽ നിന്നും തെന്നി വീണു മരിച്ചു. പോത്തൻ കോട് സ്വദേശി ഹരികുമാർ ആണ് മരിച്ചത്. പത്തടിയോളം താഴ്ചയിലേക്ക് പതിച്ച് തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണം സംഭവിച്ചത് എന്നാണ് വിവരം.

വനം വകുപ്പ് ഡിഎഫ്ഒയുടെ സുഹൃത്തുക്കളായ അഞ്ചുപേർ കോട്ടൂർ വഴിയാണ് മീൻ മുട്ടിയിൽ എത്തിയത്. ഇവരിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്. ഹരികൃഷ്ണൻ താഴേക്ക് പതിച്ച ഉടനെ ഒപ്പം ഉണ്ടായിരുന്ന വനം വകുപ്പ് വാച്ചർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷികാനായില്ല. വൈകുന്നേരത്തോടെ മീൻ മുട്ടിയിൽ നിന്നും മൃതദേഹം കോട്ടൂർ ഫോറസ്‌റ് ഓഫീസിൽ എത്തിച്ചു.