വിരാട് കോലി ഐപിഎൽ നായക സ്ഥാനവും ഒഴിയുന്നു. ഈ സീസണ് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി അറിയിച്ചു. എന്നാൽ വിരമിക്കുന്നത് വരെ ടീമിൽ തുടരുമെന്നും വിരാട് കോലി വ്യക്തമാക്കി. വിശ്വാസത്തിനും പിന്തുണയ്‌ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും വിരാട് നന്ദി പറഞ്ഞു. 2013 മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനാണ് വിരാട് കോലി.

ലോകകപ്പിന് ശേഷം ട്വന്റി-20 നായക സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരമാനമെന്ന് വിരാട് പറഞ്ഞിരുന്നു. ഒന്‍പത് വര്‍ഷത്തോളമായി മൂന്ന് ഫോര്‍മാറ്റുകളിലും കളിച്ചു വരികയാണ്. 5-6 വര്‍ഷമായി നായകനെന്ന നിലയില്‍ തുടരുന്നു. തനിക്ക് സ്വന്തമായി ഇടം നല്‍കണമെന്ന് സ്വയം തോന്നുകയാണ്. ട്വന്റി-20യില്‍ ബാറ്റ്‌സ്മാനായി തുടരാനാണ് താത്പര്യമെന്നും വിരാട് വിശദീകരിച്ചിരുന്നു.