ചട്ടങ്ങള്‍ മറികടന്ന് രാകേഷ് അസ്താന ഐ.പി.എസിനെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചെന്ന പൊതുതാല്‍പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.

അതേസമയം, ചില നിക്ഷിപ്ത താത്പര്യക്കാരാണ് ഹര്‍ജിക്ക് പിന്നിലെന്നും, തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതായുമാണ് രാകേഷ് അസ്താനയുടെ വാദം. ഇക്കാര്യം രാകേഷ് അസ്താന കോടതിയെ അറിയിച്ചിരുന്നു. പൊതുതാത്പര്യം കണക്കിലെടുത്താണ് രാകേഷ് അസ്താനയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.