വടശ്ശേരിക്കര: അനധികൃത പാറമട ഖനനത്തെപ്പറ്റി പരാതി നല്കിയ പരിസ്ഥിതി പ്രവര്‍ത്തകെന്റ ഫോണ്‍ നമ്ബര്‍ ഖനന മാഫിയക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് സസ്പെന്ഷന് ലഭിച്ചതോടെ പുറത്തുവന്നത് ജില്ലയുടെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിലനില്‍ക്കുന്ന അനധികൃത ഖനന മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിെന്റ തെളിവ്.
ദക്ഷിണമേഖല ഐ.ജിയുടെ നിര്‍േദശത്തെ തുടര്‍ന്ന് ജില്ലയിലെ ഏഴ് വില്ലേജുകളില്‍ മണ്ണ്-പാറ തുടങ്ങിയവ ഖനനം ചെയ്യുന്നതിന് കര്‍ശന വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി അതത് പ്രദേശങ്ങളിലെ റവന്യൂ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വന്‍തോതില്‍ കിഴക്കന്‍ മലകള്‍ തുരന്ന് കടത്തിക്കഴിഞ്ഞു.
ഓരോ പ്രദേശത്തും പ്രാദേശികമായ ചെറുത്തുനില്പുകളും പരാതികളുമെല്ലാം പൊലീസിനെയോ ഖനന മാഫിയയുടെ ഗുണ്ടകളെയോ വെച്ച് അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നത്.
കിഴക്കന്‍ മേഖലയില്‍ ചെമ്ബന്മുടി ഉള്‍പ്പെടെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കുകയും കൊച്ചുകുട്ടികളോടുവരെ പൊലീസ് ക്രൂരമായി ഇടപെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഖനനമേഖല നിയന്ത്രിക്കുന്നവരെല്ലാം ഉന്നത ബന്ധങ്ങളുള്ളവരോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാസപ്പടി കൊടുക്കുന്നവരോ ആയതുകൊണ്ട് ഖനനത്തിനെതിരെ നാട്ടുകാരോ പരിസ്ഥിതി പ്രവര്‍ത്തകരോ നല്കുന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്.
രാത്രിയില്‍ പട്രോളിങ്ങിന് ഇറങ്ങുന്ന പൊലീസ് റോഡില്‍ നില്ക്കുന്ന നാട്ടുകാരെ വിരട്ടി ഓടിച്ചു പാറയും മണ്ണും കടത്തുന്ന ലോറിക്ക് വഴി ഒരുക്കാറുണ്ടെന്ന് ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ പറയുന്നു.
റാന്നി നീരാട്ടുകാവില്‍ വനംവകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് വനഭൂമിയുടെ മരങ്ങള്‍ മുറിച്ചുകടത്തി പാറമട തുടങ്ങാന്‍ ഖനന മാഫിയ ലക്ഷ്യമിട്ടിരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഈ സ്ഥലം വനംവകുപ്പ് തിരിച്ചുപിടിക്കുകയും റാന്നി ഡി.എഫ്. ഒ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തതിെന്റ തൊട്ടുപിന്നാലെയാണ് പാറമട ലോബിക്കുവേണ്ടി പരാതിക്കാരെന്റ നമ്ബര്‍ ചോര്‍ത്തിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്.
ഇരുസംഭവത്തിലും പാറമട ലോബിക്കുവേണ്ടി വ്യാജരേഖ ഉണ്ടാക്കിയ റവന്യൂ ഉദ്യോഗസ്ഥര്‍ തടികേടാകാതെ ഊരിപ്പോവുകയും ചെയ്തു. ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ അനധികൃത ഖനനം നടത്തുന്നുവെന്ന് പൊലീസ് കണ്ട്രോള് റൂമില്‍ പരാതി നല്കിയ പരിസ്ഥിതി പ്രവര്‍ത്തകനായ പെരുനാട് സ്വദേശി ബിജു മോഡിയിലിെന്റ ഫോണ്‍ നമ്ബറാണ് പൊലീസുകാര്‍ ഖനനലോബിക്ക് ചോര്‍ത്തിക്കൊടുത്തത്.
പരാതി നല്കി മിനിറ്റുകള്‍ക്കകം ബിജുവിെന്റ ഫോണിലേക്ക് വധഭീഷണിയും അസഭ്യവര്‍ഷവും എത്തി. സംസ്ഥാനമൊട്ടാകെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടല്‍ ഉണ്ടായതോടെയാണ് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെ എസ്. ഐ സാജു പി.ജോര്‍ജ്, സി.പി.ഒമാരായ സചിന് കെ.പിള്ള, ആര്. രതീഷ് എന്നിവരെ ജില്ല പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.