ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ഐശ്വര്യ റായ് നായികയായി എത്തുന്ന മണിരത്‌നത്തിന്റെ പുതിയ ചിത്രമായ പൊന്നിയിൻ സെൽവൻ-1 ചീത്രികരണം പൂർത്തിയായി. അടുത്തവർഷം ചിത്രം റിലീസ് ചെയ്യും

ഐശ്വര്യ റായ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ റീലിസ് പോസ്റ്റർ പുറത്തുവിട്ടത്.

മണിരത്‌നത്തിന്റെ ‘ഇരുവർ’ എന്ന് സിനിമയിലൂടെയാണ് ഐശ്വര്യ റായ് ആദ്യമായി തമിഴ് സിനിമ ലോകത്ത് എത്തുന്നത്. ‘ഗുരു’ ‘രാവൺ’ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം ഐശ്വര്യ റായ് കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ് പൊന്നിയിൻ സെൽവൻ.

വിക്രം ഐശ്വര്യ റായ് വീണ്ടു ഒന്നിക്കുന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

കൽക്കി കൃഷ്ണമൂർത്തിയുടെ 1955 നോവലിനെ അസ്പദമാക്കിയാണ് ചിത്രം.കാർത്തി, തൃഷ കൃഷ്ണൻ , പ്രകാശ് രാജ് , ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങൾ. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗിത സംവിധായകൻ. 500 കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

പുതുച്ചേരിയിലും ഹൈദരാബാദിലുമാണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്.മധ്യപ്രദേശിലെ മഹേശ്വറിലാണ് ചിത്രത്തിന്റെ ഗാനരംഗങ്ങൾ ചിത്രികരിച്ചത്.ഐശ്വര്യ റായ് അഭിനയിച്ച ഗാനരംഗത്തിൽ നടിക്കൊപ്പം 400 ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിച്ചിട്ടുണ്ട്

കർശനമായ കൊറോണ മാനണ്ഡങ്ങൾ പാലിച്ചായിരുന്നു ചീത്രികരണം. ചിത്രത്തിലെ അണിയറ പ്രവർത്തകർ ഉൾപ്പെടെ എല്ലാവരും രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയും ദിവസേന ലോക്കേഷനിൽ കൊറോണ പരിശോധന നടത്തുകയും ചെയ്തിരുന്നു.