മരുതിമലയിലെ ഇക്കോ ടൂറിസം പദ്ധതി ഭൂമി സ്വകാര്യവ്യക്തികള്‍ കൈയേറി തരംമാറ്റാന്‍ ശ്രമിച്ച പശ്ചാത്തലത്തില്‍ വസ്തു വീണ്ടും സര്‍വേ നടത്തുമെന്ന് കൊട്ടാരക്കര തഹസില്‍ദാര്‍ നിര്‍മല്‍കുമാര്‍.
ഇതിനായി സര്‍ക്കാറിന് അപേക്ഷ നല്കി. പദ്ധതി ആരംഭിച്ച 2009ന് ശേഷം ഇക്കോ ടൂറിസം ഭൂമി കൈയേറി തരംമാറ്റിയതായി കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. 2009ന് മുമ്ബുള്ള അവസ്ഥ അറിയാനും രേഖകള്‍ പരിശോധിക്കും. മരുതിമലയില്‍ ഇക്കോ ടൂറിസം നടത്തുന്നതിന് 38.5 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് വെളിയം പഞ്ചായത്തിന് 20 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 1000 രൂപ നിരക്കിലാണ് നല്‍കിയത്.
എന്നാല്‍, ഇൗ ഭൂമിയില്‍ അഞ്ച് ഏക്കറാേളം ഭാഗം സ്വകാര്യവ്യക്തികളുടെ ൈകവശമാണ്. ഇക്കൂട്ടത്തില്‍ ഒരാള്‍ ഇക്കോ ടൂറിസത്തില്പെട്ട വസ്തു വില്ക്കാന് ശ്രമിച്ചേപ്പാഴാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. ഈ സ്വകാര്യവ്യക്തിയുടെ കൈയില്‍ ആധാരവും മറ്റ് രേഖകളും ഉണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. എന്നാല്‍, ബാക്കി സ്വകാര്യവ്യക്തികള്‍ വസ്തു കൈവശം വെച്ചിരിക്കുന്ന രേഖകള്‍ പഞ്ചായത്തിനോ റവന്യൂ അധികൃതര്‍ക്കോ ഹാജരാക്കാത്തതില്‍ ദുരുഹൂതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിെന്റ അടിസ്ഥാനത്തിലാണ് ഇക്കോ ടൂറിസം ഭൂമി ഒരിക്കല്‍കൂടി സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.