ഒമാനിലെ മസ്​ജിദുകളില്‍ ജുമുഅ നമസ്​കാരം പുനരാരംഭിക്കുന്നു. അടുത്ത വെള്ളിയാഴ്​ച മുതല്‍ ആരംഭിക്കാനാണ്​ അനുമതി. നീണ്ട 18 മാസത്തെ ഇടവേളക്ക്​ ശേഷമാണ്​ ജുമുഅക്കായി പള്ളികള്‍ തുറക്കുന്നത്​. സുപ്രീം കമ്മിറ്റി തീരുമാനത്തി​െന്‍റ അടിസ്​ഥാനത്തിലാണ്​ വെള്ളിയാഴ്​ച നമസ്​കാരത്തിനായുള്ള അനുമതിയെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു.

ജുമുഅക്ക്​ എത്തുന്നവര്‍ക്ക്​ ഓണ്‍ലൈന്‍ പെര്‍മിറ്റ്​ നിര്‍ബന്ധമായിരിക്കും. https://www.mara.gov.om/arabic/jmah_form.aspx എന്ന വെബ്​സൈറ്റ്​ ലിങ്കില്‍ ഇന്ന്​ മുതല്‍ പെര്‍മിറ്റിന്​ അപേക്ഷിക്കാവുന്നതാണ്​. അമ്ബത്​ ശതമാനം പേര്‍ക്ക്​ മാത്രമായിരിക്കും പ്രവേശനം. സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ഉറപ്പാക്കണം. രണ്ട്​ വാക്​സിനും സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനം. വാക്​സിനേഷന്‍ രേഖകള്‍ പരിശോധിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.